കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ യുഎഇ (UAE) പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍. കോവിഡ് വാക്‌സിന്‍ (covid vaccine) സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്.

കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. യുഎഇയില്‍ ഈ മാസം ഇത് രണ്ടാം തവണയും കൊവിഡ് രോഗികളുടെ എണ്ണം 2700 കടന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ – പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here