നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പിന്തുണയുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജിഡിആർഎഫ്എ). യുഎഇയിലെ ഭൂരിഭാഗം യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചതും കോവിഡിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി പല രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും കാരണം രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാരുടെ യാത്രാ പ്രക്രിയ സുഗമമാക്കുന്നതിനായി ജിഡിആർഎഫ്എ എംബസികളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

COVID-19 നെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഇന്ത്യൻ പൗരന്മാരുടെ സ്വദേശത്തേക്കുള്ള തിരിച്ചുവരവ് ത്വരിതപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു, അതേസമയം യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും കർശനമായി നിരീക്ഷിക്കുന്നു എന്നും ജിഡിആർഎഫ്എ അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ശക്തമായ സഹകരണത്തിന് ജിഡിആർഎഫ്എ ദുബായിലെ കോൺസുലേറ്റിനോട് അഭിനന്ദനം അറിയിച്ചു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധത്തെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യയിലെ പൗരന്മാരുടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ സുഗമമാക്കുകയാണെന്നും ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here