എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയ്ക്കു യുഎഇയിലെ കേന്ദ്രങ്ങൾ സജ്ജം. ഒൻപതു കേന്ദ്രങ്ങളിലായി എസ്എസ്എൽസിക്കു 572 വിദ്യാർഥികളും 8 കേന്ദ്രങ്ങളിലായി ഹയർ സെക്കൻഡറിക്ക് 471വിദ്യാർഥികളുമാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. അബുദാബി മോഡൽ സ്കൂളിൽ നിന്നാണു യുഎഇയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്.

കേന്ദ്രങ്ങളും വിദ്യാർഥികളുടെ എണ്ണവും

അബുദാബി മോഡൽ സ്കൂൾ – (എസ്എസ്എൽസി,ഹയർ സെക്കൻഡറി ക്രമത്തിൽ) 136, 107. അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ– 23, 19. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ– 119, 93. ദുബായ് ഗൾഫ് മോഡൽ സ്കൂൾ– 57, 74. ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ – 31, 23. ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് സ്കൂൾ– 38, 59. ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈൻ (എസ്എസ്എൽസി മാത്രം) 55. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ– 47, 52. ഫുജൈറ ഇന്ത്യൻ സ്കൂൾ– 66, 44.

മുന്നൊരുക്കങ്ങൾ തൃപ്തികരം

പരീക്ഷാഭവൻ സെക്രട്ടറി ലാൽ കല്ലാട് ഇഗ്നേഷ്യസ് യുഎഇയിലെ 9 കേന്ദ്രങ്ങളും സന്ദർശിച്ചു എസ്എസ്എൽസി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. ക്ലാസ്– ഇരിപ്പിട സൗകര്യം, സിഇ മാർക്ക് നൽകിയ മാനദണ്ഡം, അനുബന്ധ രേഖകൾ, ഹാജർ റജിസ്റ്റർ, ഐഎക്സാം പോർട്ടലിൽ വിദ്യാർഥികളുടെ വിവരങ്ങൾ അപ് ലോഡ് ചെയ്തത്, കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ രേഖകൾ എന്നിവ പരിശോധിച്ച് ഒപ്പുവച്ചു. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ വരും ദിവസങ്ങളിൽ എത്തി ഹയർ സെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here