യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും.

ഇതേസമയം വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും കൂടുതൽ പലിശ കൊടുക്കേണ്ടിവരും. സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ അര ശതമാനവും കുവൈത്ത് കാൽ ശതമാനവുമാണ് പലിശ നിരക്ക് വർധിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here