ഫെബ്രുവരിയിൽ ആദ്യ രോഗ നിർണ്ണയത്തിനു ശേഷം യുഎഇയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ, യു‌എഇയിലെ കൊറോണ വൈറസ് ഗ്രാഫ് എപ്പോൾ എങ്ങനെ ആകുമെന്ന ആശങ്ക നിലനിൽക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ ഇതിന് ഒരു സമയപരിധി പറയാൻ പറ്റില്ല എന്ന പറഞ്ഞിരുന്നു. എന്നാൽ കർശനമായ സാമൂഹിക അകലവും ശുചിത്വ നടപടികളും ദൈനംദിന കേസ് നമ്പറുകൾ ഏറ്റവും താഴ്ന്ന നിലയിലെത്താൻ സഹായിക്കുമെന്ന് മാത്രമല്ല, ഗ്രാഫിനെ കുറഞ്ഞ രേഖയിൽ നിലനിർത്തി കൊണ്ടുപോകാനും സഹായകവും ആകുമെന്ന് മെഡിക്കൽ പ്രൊഫഷണലുകൾ പ്രതീക്ഷിക്കുന്നത്. ഇന്നലെ യു എ ഇ യിൽ 412 കേസുകൾ പ്രഖ്യാപിച്ചു, ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കായിരുന്നു ഇന്നലത്തേത്.

LEAVE A REPLY

Please enter your comment!
Please enter your name here