കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവുമായി യുഎഇ. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി. പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനത്തിലും മാസ്‌ക് ധരിക്കണം. എന്നാല്‍ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. പുതിയ നിയമങ്ങള്‍ സെപ്തംബര്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരും.

ഇതിന് പുറമെ, രോഗം ബാധിച്ചവര്‍ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താല്‍ മതിയാകും. രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്ക് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതി. പുതിയ നിയമങ്ങള്‍ ഈ മാസം 28 (ബുധന്‍) മുതല്‍ ബാധകമാണ്.

പ്രായമായവരും നിശ്ചയദാര്‍ഢ്യമുള്ളവരും ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളില്‍ നിന്നു അടുത്ത് ഇടപഴകിയവര്‍ പി.സി.ആര്‍ പരിശോധന നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here