കോവിഡ്​ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന്​ യുഎഇയുടെ മുന്നറിയിപ്പ്​. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കണിശത പുലര്‍ത്തണമെന്ന്​ വിദേശികളോടും അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവും വന്‍തുക പിഴയും ആയിരിക്കും ശിക്ഷ നല്‍കുക.

നിലവിലെ നിയമങ്ങളില്‍ ഏതാനും പുതിയ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്​. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ്​ സൈഫ്​ അല്‍ ശംസിയാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. കോവിഡ്​ വ്യാപനം തടയാന്‍ യുഎഇ സ്വീകരിച്ചു വരുന്ന കര്‍ശന നടപടികള്‍ ലംഘിക്കാനുള്ള നീക്കം ഒരു നിലക്കും പൊറുപ്പിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here