യുഎഇ സാമ്പത്തികരംഗം ഈ വർഷം ഇനിയും അതിവേഗ വളർച്ച നേടുമെന്ന് ഐഎംഎഫ് റിപ്പോർട്ട്. അതേ സമയം റഷ്യ – യുക്രെയ്ൻ വിഷയങ്ങൾ ഈ വർഷത്തെ ആഗോള വളർച്ചയെ കാര്യമായി ബാധിക്കുമെന്നും ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്(ഐഎംഎഫ്) മുന്നറിയിപ്പു നൽകുന്നു. കഴിഞ്ഞ വർഷം യുഎഇ 2.3% സാമ്പത്തിക വളർച്ച നേടിയെന്നും ഈ വർഷം അത് 4.2% ആകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻപ് 3.5% വളർച്ചയാണ് ഈ വർഷം ഐഎംഎഫ് പ്രവചിച്ചിരുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ വളർച്ചാ നിഗമനുമായി ഒത്തുപോകുന്നതാണ് ഇപ്പോഴത്തെ ഐഎംഎഫ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here