സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി യുഎഇ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ വ്യവസായ രംഗത്തു സഹകരണത്തിനു വഴി തേടുന്നു. അബുദാബിയുടെ നിക്ഷേപക കമ്പനിയായ എഡിക്യുവിന്റെ നേതൃത്വത്തിൽ 1000 കോടി ഡോളറാണു 5 മേഖലകളിലെ സംയുക്ത നിക്ഷേപ പദ്ധതിക്കായി വിനിയോഗിക്കുകയെന്നു വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണു പദ്ധതി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി വ്യത്യസ്ത മേഖലകളിലെ സഹകരണം ശക്തമാക്കുന്നതും ലക്ഷ്യമിടുന്നു. പെട്രോകെമിക്കൽസ് ഉൾപ്പെടെ 3 രാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള ലോഹങ്ങൾ, ധാതുക്കൾ, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, ഭക്ഷണം, വളം എന്നീ മേഖലകളിലായിരിക്കും പദ്ധതി നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here