ദുബൈ: എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകള്‍ വർധിപ്പിച്ച് യുഎഇ . നിരക്കുകള്‍ വര്‍ധിപ്പിച്ച് ഫെഡറല്‍ അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. എമിറേറ്റ്സ് ഐ.ഡി, സന്ദര്‍ശക വിസ, റെസിഡന്‍റ് വിസ എന്നിക്കെല്ലാം നിരക്ക് വര്‍ധനവ് ബാധകമാണ്. ഇതോടെ, 270 ദിര്‍ഹമായിരുന്ന എമിറേറ്റ്സ് ഐ.ഡി നിരക്ക് 370 ദിര്‍ഹമാമയി ഉയര്‍ന്നു. ഒരു മാസത്തെ സന്ദര്‍ശക വിസ നിരക്കും 270 ദിര്‍ഹമില്‍ നിന്ന് 370 ദിര്‍ഹമായി.
സന്ദര്‍ശക വിസ യു.എ.ഇയില്‍ നിന്ന് തന്നെ പുതുക്കാന്‍ കഴിയില്ലെന്ന നിബന്ധന പുന:രാരംഭിച്ചതിന് പിന്നാലെയാണ് വിസ നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ, പ്രവാസികളുടെ വിസ ചിലവേറും.