യുഎഇയിൽ 80% പേരും വാക്സീൻ 2 ഡോസും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 91.31% പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഇതിനു പുറമേ ഫൈസർ, സിനോഫാം എന്നിവയുടെ ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്. 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ നൽകുന്നു.

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കു ഫൈസർ നൽകുന്നതു സംബന്ധിച്ച തീരുമാനം അടുത്തമാസം ഉണ്ടാകും. 6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്നതിന് പഠനം നടക്കുകയാണ്. 60 വയസ്സ് കഴിഞ്ഞവർക്കും രോഗികൾക്കും ബുക്കിങ് ഇല്ലാതെ വിവിധ കേന്ദ്രങ്ങളിലെത്തി വാക്സീൻ സ്വീകരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here