യു.എ.ഇ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌​ സെപ്​റ്റംബറില്‍ തുടക്കം കുറിക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മനുഷ്യവിഭവം ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക്​ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും​ ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ്​ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസമാണ്​ ഒന്നാംഘട്ടത്തിന്‍റെ ഭാഗമായി ഗ്രീന്‍ വിസ ഉള്‍പ്പെടെ 13പദ്ധതികള്‍​ പ്രഖ്യാപിച്ചത്​. അബൂദാബിയിലെ ഖസര്‍ അല്‍ വത്​ന്‍ കൊട്ടാരത്തില്‍​ യു.എ.ഇ മന്ത്രിസഭാകാര്യ വകുപ്പ്​ മന്ത്രി മുഹമ്മദ്​ അല്‍ ഗര്‍ഗാവിയുടെ നേതൃത്വത്തിലാണ്​ പദ്ധതികള്‍ വെളിപ്പെടുത്തിയത്​. യു.എ.ഇ പൗരന്മാര്‍ക്ക് പുതിയ സ്വകാര്യ മേഖലയിലെ 75,000 തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതിന് 24 ബില്യണ്‍ ദിര്‍ഹം അനുവദിച്ചു. സ്വകാര്യ മേഖലയില്‍ ബിസിനസ്​ ആരംഭിക്കാനായി ബിരുദം പൂര്‍ത്തിയായവരും പഠിക്കുന്നവരുമായ സ്വദേശികള്‍ക്ക്​ഒരു ബില്യണ്‍ ദിര്‍ഹം അനുവദിച്ചിട്ടുമുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here