രാജ്യാന്തര നിലവാരത്തിൽ യുഎഇ ആരോഗ്യമേഖലയെ എത്തിക്കുന്നതിന് മൊഹാപ്(മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ.

ഇതിന്റെ ഭാഗമായി ഈ വർഷം ആദ്യപകുതിയിൽ മാത്രം 28195 ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യവകുപ്പ് പ്രഫഷണൽമാർക്ക് ലൈസൻസ് നൽകിയതായി അറിയിച്ചു.

ഒരാൾക്ക് ലൈസൻസ് നൽകാൻ ശരാശരി ഒരുദിവസം മാത്രമാണ് വേണ്ടിവന്നതെന്നും വ്യക്തമാക്കി. ഇത്രയും ആരോഗ്യ പ്രഫഷണലുകൾക്ക് ലൈസൻസ് നൽകാൻ സാധിച്ചത് ലൈസൻസിങ് സമ്പ്രദായത്തിൽ ഇല്ക്ട്രോണിക് സംവിധാനങ്ങളുടെ പരമാവധി ഉപയോഗം നടപ്പാക്കിയതു വഴിയാണെന്നും അറിയിച്ചു. യുഎഇയിലെ ആരോഗ്യമേഖലയെ പരമാവധി ശാക്തീകരിക്കാൻ മൊഹാപിന് കഴിയുന്നു എന്നതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here