കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം അണുനശീകരണ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമായി.
ഈ ദിവസങ്ങളിൽ അവശ്യ സർവീസുകളിൽ സേവനം ചെയ്യുന്നവർ ഒഴികെയുള്ള പൊതു ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ഇക്കാലയളവിൽ അത്യാവശ്യമായി പുറത്തു പോകേണ്ട ജനങ്ങൾക്ക് സേവനം ഉറപ്പുവരുത്തുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റി ഒരു പുതിയ വെബ്സൈറ്റിന് രൂപം നൽകിയതായി ദുബായ് മീഡിയ ഓഫീസ് വ്യാഴാഴ്ച അറിയിച്ചു. www.move.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുന്നത് വഴി അത്യാവശ്യ കാര്യങ്ങൾ ആയ ഭക്ഷണം, മരുന്ന് തുടങ്ങിയവക്കായി പൊതുജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അപേക്ഷ നൽകാം. വെബ്സൈറ്റിലൂടെ അനുവാദം ലഭിക്കുന്ന താമസക്കാർക്ക് മാത്രമേ മാർച്ച് 26 രാത്രി 8:00 മുതൽ മാർച്ച് 29ന് രാവിലെ ആറുമണി വരെയുള്ള കാലയളവിൽ വീടിനു പുറത്ത് ഇറങ്ങാൻ അനുവാദമുള്ളൂ. അല്ലാത്തപക്ഷം ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരും.

അവശ്യ സർവീസുകളിൽ സേവനം നൽകുന്നവർ പുറത്തിറങ്ങുമ്പോൾ എമിറേറ്റ്സ് ഐഡിയും വർക്ക് ഐഡിയും നിർബന്ധമായും കയ്യിൽ വച്ചിരിക്കണം.

പുറത്തിറങ്ങാനുള്ള അനുമതി എങ്ങനെ?

  • www.move.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • ഫോൺ നമ്പർ നൽകി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. മെസ്സേജ് വഴി ലഭിക്കുന്ന ഒ.ടി.പി നൽകുന്നതോടെ കൂടി രജിസ്ട്രേഷൻ പൂർത്തിയാകും.
  • എമിറേറ്റ്സ് ഐഡി കാർഡ്, വാഹന രജിസ്ട്രേഷൻ നമ്പർ, അത്യാവശ്യമായി പോകേണ്ട സ്ഥലം തുടങ്ങിയ വിവരങ്ങൾ നൽകുക
  • തുടർന്ന് എം എസ് എം എസ് വഴി പുറത്തു പോകുന്നതിനുള്ള അനുവാദം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here