യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട്​ ചെ​യ്യാ​ൻ ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി. ഇ​ന്ത്യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഇ​തോ​ടെ, ജീ​വ​ന​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ്വ​ന്ത​മാ​യി വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ക്കും.

ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഏ​തൊ​ക്കെ സ്​​ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രെ ഇ​ത്ത​ര​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ത​യാ​റാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. ര​ണ്ടാം ഘ​ട്ട വി​മാ​ന സ​ർ​വി​സ്​ ഇ​ന്ന്​ അ​വ​സാ​നി​ക്കേ, മൂ​ന്നാം ഘ​ട്ടം ഇ​തു​വ​രെ പ്ര​ഖ്യാ​പി​ക്കാ​ത്ത​തും പ്ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി​യി​ട്ടു​ണ്ട്.

ചാ​ർ​ട്ട്​ ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യി വ​രു​ന്ന ചെ​ല​വ്​ സ്​​ഥാ​പ​ന​മോ ജീ​വ​ന​ക്കാ​രോ വ​ഹി​ക്ക​ണം. യാ​ത്ര​ക്കു​മു​മ്പ്​​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിന്റെയും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെയും അ​നു​മ​തി തേ​ട​ണം. വി​മാ​നം ഇ​റ​ങ്ങു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​​ർ​പ്പെ​ടു​ത്ത​ണം. ക്വാ​റ​ൻ​റീ​ൻ ചെ​ല​വ്​ ആ​ര്​ വ​ഹി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്​​ത​ത​യു​ണ്ട്. നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ​പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ എ​ല്ലാ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും. അ​തി​നാ​ൽ, നാ​ട്ടി​​ലെ​ത്തു​ന്ന​വ​ർ​ക്ക്​ 14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​യി​രി​ക്കും.

ഇ​ക്കാ​ര്യം സ​മ്മ​തി​ച്ചു​ള്ള സ​ത്യ​വാ​ങ്​​മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​രി​പ്പി​ച്ച്​ ന​ൽ​ക​ണം. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സി​ന്റെ ര​ണ്ടാം ഘ​ട്ടം ഇ​ന്ന്​ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തിന്റെ പ്ര​ഖ്യാ​പ​നം.

വെ​ള്ളി​യാ​ഴ്​​ച 180 യാ​ത്ര​ക്കാ​രു​മാ​യി ദു​ബൈ​യി​ൽ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ വി​മാ​നം പ​റ​ന്നി​രു​ന്നു. ര​ണ്ടാം ഘ​ട്ടം അ​വ​സാ​നി​ക്കു​ന്ന ഇ​ന്ന്​ യു.​എ.​ഇ​യി​ൽ​നി​ന്ന്​ മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തും. ദു​ബൈ-​തി​രു​വ​ന​ന്ത​പു​രം, അ​ബൂ​ദ​ബി-​ക​ണ്ണൂ​ർ, ദു​ബൈ-​കോ​ഴി​ക്കോ​ട്​ എ​ന്നീ വി​മാ​ന​ങ്ങ​ളി​ലാ​യി 500 ഓളം പേ​ർ ഇ​ന്ന്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here