ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പുവച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിർമിക്കുമെന്ന് ഇസ്രയേൽ കോൺസുലേറ്റ് അറിയിച്ചു.

ആരോഗ്യരംഗത്തു സഹകരിച്ചു പ്രവർത്തിക്കാൻ നേരത്തേ ധാരണയായിരുന്നു. ആരോഗ്യപരിപാലനം, മെഡിക്കൽ ഡേറ്റ സംരക്ഷണം, സൈബർ സുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കും. കോവിഡ് പ്രതിരോധത്തിൽ വൻമുന്നേറ്റം നടത്തിയ യുഎഇയും ഇസ്രയേലും സംയുക്ത ഗവേഷണങ്ങൾക്കു തുടക്കമിടും.

LEAVE A REPLY

Please enter your comment!
Please enter your name here