യുഎഇയിൽ ഇന്ന് 283 പുതിയ കൊറോണ വൈറസ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതോടെ രേഖപ്പെടുത്തിയ കേസുകൾ 2359 ആയി ഉയർന്നതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് 19 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ മൊത്തം റിക്കവറി കേസുകൾ 186 ആയി.

രോഗികളുടെ ഭാഗത്തുനിന്നുള്ള പ്രതിരോധ നടപടികളോടും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളോടുമുള്ള പ്രതിബദ്ധതയില്ലായ്‌മ കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിനു കാരണമാവുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ന് ഒരു ഏഷ്യൻ പൗരനനാണ് മരണപ്പെട്ടത് ഇതോടെ രാജ്യത്ത് ഇന്നത്തെ കണക്കനുസരിച്ച് മരണസംഖ്യ 12 ആയി. ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കണമെന്ന് അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here