അബുദാബി: യു‌എഇയിൽ ഇന്ന് 300 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,659 ആയി. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വിവരങ്ങൾ പ്രഖ്യാപിച്ചത്.

ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ മന്ത്രാലയത്തിന്റെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി 53 പേർ വൈറസ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചതായി പറഞ്ഞു. ഇതോടെ രാജ്യത്തെ മൊത്തം റിക്കവറികളുടെ എണ്ണം 239 ആയി. ചൊവ്വാഴ്ച വരെ രാജ്യത്തുടനീളം 593,095 പരിശോധനകൾ നടത്തി. യുഎഇ സമൂഹത്തിന്റെ കൂട്ടായ ഐക്യം ലോകത്തിനു മുന്നിൽ തെളിയിച്ചതായി ആരോഗ്യമന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here