പൗരന്മാർക്കും താമസക്കാർക്കും യുഎഇ യിൽ നിന്നും വിദേശയാത്രയ്ക്ക് അനുവാദം ലഭിക്കുവാൻ യോഗ്യത നൽകുന്ന ഏഴ് കാരണങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കി. ഐസി‌എ അതിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ച ‘എക്സിറ്റ് രജിസ്ട്രേഷൻ സേവനം’ വഴി യാത്രക്കാർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. വെബ്‌സൈറ്റ് വിവരം അനുസരിച്ച്, പെർമിറ്റിന് അപേക്ഷിക്കാൻ കഴിയുന്ന വിഭാഗങ്ങൾ ഇനിപ്പറയുന്നവയാണ്: മെഡിക്കൽ ചികിത്സ, വിദ്യാഭ്യാസം, ജോലി, ബിസിനസ്സ്, മാനുഷിക കാരണങ്ങൾ, വിനോദം, വിദേശത്ത് താമസിക്കുന്ന എമിറാത്തികൾ. പെർമിറ്റിന് മേൽ അപേക്ഷകരിൽ നിന്നും റീഫണ്ട് ചെയ്യാത്ത 50 ദിർഹം നിരക്ക് ഈടാക്കും. എമിറേറ്റ്സ് ഐഡി പകർപ്പ്, റെസിഡൻസി പെർമിറ്റ് പകർപ്പ്, സാധുവായ പാസ്‌പോർട്ട് പകർപ്പ്, യാത്ര പുറപ്പെടാനുള്ള കാരണത്തിന്റെ തെളിവ് എന്നിവ പോലുള്ള പ്രസക്തമായ രേഖകളുമായി എല്ലാ അപ്ലിക്കേഷനുകളും സമർപ്പിക്കേണ്ടതാണ്.

  • ചികിത്സയ്ക്കായി പോകുന്നവർ ഔദ്യോഗിക മെഡിക്കൽ കമ്മിറ്റിയുടെ അംഗീകാരത്തിന്റെ ഒരു പകർപ്പ്, അല്ലെങ്കിൽ ഒരു മെഡിക്കൽ കമ്മിറ്റി അംഗീകരിച്ച യാത്രയ്ക്കുള്ള ശുപാർശ കത്ത് വേണം.
  • വിദ്യാഭ്യാസാവശ്യത്തിന് വേണ്ടി ആണെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച നോ-ഒബ്ജക്ഷൻ കത്ത് വേണം.
  • ജോലി സംബന്ധമായുള്ള ആവശ്യത്തിന് അപേക്ഷകന്റെ ജോലി, പരിശീലനം അല്ലെങ്കിൽ നിയമനം വിദേശത്ത് ചെയ്യണമെന്ന് തെളിയിക്കുന്ന തൊഴിലുടമയുടെ കത്ത് സമർപ്പിക്കണം.
  • ബിസിനസ്സ് സംബന്ധിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്ക് വിദേശത്ത് ജോലി ഉണ്ടെന്ന് തെളിയിക്കുന്ന പേപ്പറുകൾ (വാണിജ്യ സ്വത്തിന്റെ കരാറുകൾ പോലുള്ളവ) നൽകണം.
  • മാനുഷിക കാരണങ്ങൾ: ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾക്ക് അസുഖമോ മരണമോ ഉള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
  • വിനോദ സംബന്ധമായ യാത്രകൾക്ക് ലക്ഷ്യസ്ഥാനത്തുള്ള റിസർവേഷനുകൾ സമർപ്പിക്കണം.
  • വിദേശത്ത് താമസിക്കുന്ന എമിറാറ്റികൾ, അവരുടെ വിവാഹ കരാറിന്റെ ഒരു പകർപ്പ് അല്ലെങ്കിൽ വിദേശത്ത് താമസിക്കുന്നതിന്റെ തെളിവ് നൽകണം.

പ്രാദേശിക ദിനപത്രമായ എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യാത്ര ചെയ്യുന്നതിന് താമസക്കാർക്ക് കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും മടങ്ങിവരുന്ന യാത്രക്കാർ എൻട്രി പെർമിറ്റിനായി അപേക്ഷിക്കണമെന്നും അടുത്തിടെ നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് നൽകണമെന്നും അതോറിറ്റി വ്യക്തമാക്കി. ലക്ഷ്യസ്ഥാന രാജ്യത്തിൽ സാധുതയുള്ള അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസിന്റെ തെളിവുകളും യാത്രക്കാർ നൽകണമെന്നും വിമാനത്താവള അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ മുൻ കരുതൽ നടപടികളും പാലിക്കണം എന്നും അതിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here