ദുബായില്‍ താമസസ്ഥലത്ത് മൃഗവളര്‍ത്തല്‍ നടത്തിയാല്‍ കടുത്ത ശിക്ഷ. ജീവികളെ വളര്‍ത്തി വില്‍ക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. മൃഗസ്നേഹം വ്യാപാരമായി വളര്‍ത്തണമെങ്കില്‍ അധികൃതരുടെ അനുമതി വേണം. തൊഴില്‍ നഷ്ടപ്പെട്ടവരും അധിക വരുമാനം ലക്ഷ്യമിട്ടുള്ളവരും ഫ്ലാറ്റുകളും വില്ലകളും പൂച്ച, പട്ടി, വിവിധയിനം പക്ഷികള്‍ തുടങ്ങിയവയെ വളര്‍ത്തി വില്‍ക്കാന്‍ ഉപയോഗിക്കുന്നതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.

ജനോപദ്രവമുണ്ടാക്കുന്ന ജീവികളെ അധികൃതരുടെ അനുമതി കൂടാതെ വളര്‍ത്തുന്നവര്‍ക്ക് ഒരു മാസം തടവും പിഴയുമാണ് ശിക്ഷ. കേസിന്റെ ഗൗരവമനുസരിച്ച്‌. പതിനായിരം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണ് പിഴ. ചില സന്ദര്‍ഭങ്ങളില്‍ തടവോ പിഴയോ ഏതെങ്കിലും ഒരു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് യുഎഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here