ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടെങ്കിലും പലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ. കരാറിൽ ഒപ്പുവെച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര രാഷ്ട്രമെന്ന പലസ്തീൻ ജനതയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒപ്പം നിൽക്കുമെന്ന് ആവർത്തിച്ച് യു.എ.ഇ. പശ്ചിമേഷ്യ നേരായ പാതയിലാണ്. സമാധാനത്തിനു വേണ്ടിയുള്ള നീക്കങ്ങൾക്കാണ് യു.എ.ഇ മുൻകൈയെടുത്തിരിക്കുന്നത്. ഇത് ചരിത്ര മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ്ബാങ്കിലെ കൂട്ടിച്ചേർക്കലുകൾ നിർത്തിവെക്കുമെന്ന് ഇസ്രയേൽ ഉറപ്പ് നൽകിയതായി വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. ഇതിെൻറ കൂടി അടിസ്ഥാനത്തിലാണ് കരാർ ഒപ്പുവെക്കുന്നത്. ഇത് വെറും വാക്കല്ല. മിഡിൽ ഈസ്റ്റിലെ സമാധാനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലുമായി കരാർ ഒപ്പുവെച്ച ബഹ്റൈനും ഫലസ്തീൻ പിന്തുണ തുടരുമെന്ന് വ്യക്തമാക്കി. ഇസ്രായേലുമായി കരാർ ഒപ്പിട്ടതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ബഹ്റൈൻ രാജാവ് ടെലിഫോണിൽ സംസാരിച്ചു, മിഡിൽ ഈസ്റ്റിലെ അഞ്ച് രാജ്യങ്ങൾ കൂടി ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവെക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അത്യാധുനീക യുദ്ധ വിമാനമായ എഫ് 35 യു.എ.ഇക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന ട്രംപിെൻറ പ്രസ്താവനയും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here