ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിലെത്തി. പാരിസിൽ എത്തിയ യുഎഇ പ്രസിഡന്റിനെ പൂർണ ഔദ്യോഗിക ബഹുമതികളോടയാണ് ഫ്രാൻസ് സ്വീകരിച്ചത്. ഫ്രാൻസ് ആംഡ് ഫോഴ്സ് മന്ത്രി സെബസ്റ്റ്യൻ ലികോർണു സൈനിക മ്യൂസിയത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്തു. യുഎഇയുടെ പ്രസിഡന്റായി നിയമിതനായ ശേഷം ഷെയ്ഖ് മുഹമ്മദ് സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഫ്രാൻസ്.

ഫ്രാൻസിന് യുഎഇയുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. രണ്ടു നേതാക്കളും സമീപ വർഷങ്ങളിൽ വ്യക്തിപരമായ ബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം അബുദാബിയിലേക്കുള്ള മക്രോയുടെ ഔദ്യോഗിക സന്ദർശനം ഗൾഫ് സഖ്യകക്ഷിയുമായി 16 ബില്യൺ യൂറോ (18 ബില്യൺ ഡോളർ) ആയുധ ഇടപാടിൽ കലാശിച്ചു. ഇത് കയറ്റുമതിക്കുള്ള എക്കാലത്തെയും വലിയ ഫ്രഞ്ച് ആയുധ കരാറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here