യു.എ.ഇയുടെ വിവിധ മേഖലകളില്‍ കനത്ത മഴ​യും കാറ്റും.അല്‍ ഐന്‍, ഫുജൈറ, റാസ് അല്‍ ഖൈമ പര്‍വതമേഖലകളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പകല്‍ മഴ ലഭിക്കുമെന്ന് കാലാവസ്​ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം യു.എ.ഇയുടെ കിഴക്കന്‍ ഭാഗത്തേക്ക്​ നീങ്ങുന്ന സാഹചര്യത്തിലാണ്​ ഈ മേഖലയില്‍ മഴ പ്രവചിക്കപ്പെടുന്നത്​.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ കിഴക്ക്​, തെക്ക്​ ഭാഗങ്ങളില്‍ വിവിധയിടങ്ങളില്‍ മഴ ലഭിച്ചിട്ടുണ്ട്​. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here