റമദാന്‍ പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം. രാജ്യത്തെ 894 ഔട്ട്‌ലെറ്റുകളില്‍ വിലക്കുറവ് ലഭ്യമാവും. വിവിധ വസ്തുക്കള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആകെ 30,000ഓളം വസ്തുക്കള്‍ വിലക്കുറവ് പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. നിരവധി ഔട്ട്‌ലെറ്റുകള്‍ റമദാന്‍ ബാസ്‌ക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്കിഷ്ടമുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാവുന്ന ഓപ്പണ്‍ ബാസ്‌ക്കറ്റും റമദാനില്‍ ഏറ്റവും ഡിമാന്റുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫിക്‌സഡ് ബാസ്‌ക്കറ്റുകളും ഉണ്ടാവും. 50 മുതല്‍ 140 ദിര്‍ഹം വരെയാണ് വിവിധ ഔട്ട്‌ലെറ്റുകളില്‍ ബാസ്‌ക്കറ്റുകളുടെ വില.

LEAVE A REPLY

Please enter your comment!
Please enter your name here