രാജ്യത്തെ മാളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന രീതിയിൽ ഞായറാഴ്ച പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി യുഎഇ. തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റുകളോട് പ്രതികരിച്ച് യുഎഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ട്വിറ്ററിലൂടെ ഇതിന് വിശദീകരണം നൽകി. ഔദ്യോഗിക അധികാരികളിൽ നിന്ന് വാർത്തകൾ നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അതോറിറ്റി ഊന്നിപ്പറയുകയും വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമുമ്പ് ആധികാരികത ഉറപ്പുവരുത്താൻ എല്ലാ പൊതുജനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. വ്യാജ പ്രചാരണങ്ങളിൽ ഉൾപ്പെടുന്ന ആളുകളെ നിയമപരമായ നടപടികൾക്ക് വിധേയമാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here