ദുബായ് : കൊറോണ വ്യാപനത്തില്‍ യുഎഇ യ്ക്ക് ഇന്നും ആശ്വാസദിനം. പുതുതായി രോഗം സ്ഥിരീകരിച്ചത് 189 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച്‌ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. .

61,352 ആണ് യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം. 227 പേര്‍ക്ക് കൂടി പുതുതായി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 55,090 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ മരണസംഖ്യ 351 ആയി തുടരുകയാണ്. നിലവില്‍ 5,911 പേരാണ് ചികിത്സയിലുള്ളത്.

30,000 കൊറോണ പരിശോധനകള്‍ കൂടി അധികമായി നടത്തി. രാജ്യത്തെ കൊറോണ മുക്തി നിരക്ക് 90 ശതമാനമാണെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഒവൈസ് തിങ്കളാഴ്ച അറിയിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന് ശമനമായതോടെ യു.എ.ഇ. മന്ത്രിസഭയുടെ സാമൂഹികഅകലം പാലിച്ചുള്ള ആദ്യയോഗം തിങ്കളാഴ്ച ചേർന്നു. യോഗത്തിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയെതുടർന്ന് എല്ലാ മന്ത്രിസഭായോഗങ്ങളും വീഡിയോ കോൺഫറൻസ് വഴിയാണ് നടന്നിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന് ശമനമായതോടെയാണ് നേരിട്ടുള്ള യോഗങ്ങൾ ചേരാൻ തീരുമാനിക്കുന്നത്. മുഖാവരണം ധരിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാണ് യോഗം നടന്നത്.

Dubai

ജൂലായിൽ മന്ത്രിസഭയിൽ വലിയമാറ്റങ്ങൾ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. നിരവധി മന്ത്രാലയങ്ങളും ഫെഡറൽ വകുപ്പുകളും ലയിപ്പിച്ചുള്ള മന്ത്രിസഭാ വികസനമായിരുന്നു നടന്നത്. പുതിയ മന്ത്രിസഭയിൽ ശൈഖ് മുഹമ്മദ് ഉൾപ്പെടെ 33 അംഗങ്ങളുണ്ട്. ധനകാര്യ വകുപ്പിന് മൂന്ന് മന്ത്രിമാരെ നിയമിച്ചതിന് പുറമെ വ്യവസായ വകുപ്പ് പുതിയതായി രൂപവത്‌കരിച്ച് അതിൽ സാങ്കേതിക മുന്നേറ്റം എന്ന വകുപ്പുകൂടി ചേർത്തു. രണ്ട് വർഷത്തിനുള്ളിൽ സർക്കാരിന്റെ പകുതി സേവനങ്ങളും ഡിജിറ്റലാക്കാനും തീരുമാനിച്ചിരുന്നു. 33 അംഗ മന്ത്രിസഭയിൽ ഒമ്പത് സ്ത്രീകളുണ്ട്. ഒരു വർഷത്തിനുള്ളിൽ ലക്ഷ്യങ്ങൾ നേടാനാണ് പുതിയ മന്ത്രിസഭാ വികസനത്തിന്റെ ഉദ്ദേശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here