യുഎഇ യില്‍ 2,315 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 2,435 പേര്‍ രോഗമുക്തരായപ്പോള്‍ രണ്ട് മരണങ്ങള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,37,240 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,63,759 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,47,790 പരാണ് രോഗമുക്തരായത്. 1,499 പേര്‍ കൊവിഡ് മൂലം മരിച്ചു. നിലവില്‍ രാജ്യത്ത് 14,470 രോഗികളാണുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അതെ സമയം രാജ്യത്ത് 3.78 കോടിയിലധികം പരിശോധനകളാണ് ഇതുവരെ നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here