യുഎഇയില്‍ ഇന്ന് 435 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 65,341 ആയി. 113 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Coronavirus UAE

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 367 ആയി. 58,022 ആണ് ആകെ രോഗം ഭേദമായവരുടെ എണ്ണം. നിലവില്‍ 6,952 പേരാണ് ചികിത്സയിലുള്ളത്. 72,000 ത്തിലധികം കോവിഡ് പരിശോധനകള്‍ പുതുതായി നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here