അബുദാബി: യുഎഇ യിൽ ഇന്ന് കോവിഡ് ബാധിച്ച് 567 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 14,730 ആയി. ഇന്ന് 11 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണപ്പെട്ടവരുടെ എണ്ണം 137 ആവുകയും ചെയ്തു.

രോഗമുക്തി നേടിയവരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്. 203 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ റിക്കവറി ചെയ്തവരുടെ എണ്ണം ഇതോടെ 2,966 ആയി. കഴിഞ്ഞ ദിവസം 18,698 പേരെ പരിശോധനക്ക്​ വിധേയമാക്കി​. ലോകത്ത്​ ഏറ്റവുമധികം കോവിഡ്​ പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​ യു.എ.ഇ.

LEAVE A REPLY

Please enter your comment!
Please enter your name here