യുഎഇയില്‍ 725 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 945 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,28,266 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,19,163 പേര് രോഗമുക്തരാവുകയും 2,062 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 7,041 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.