യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 995 പേര്‍ക്ക്. 93,090 പേര്‍ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായി. 1,076 പേരാണ് പുതുതായി രോഗമുക്തരായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മരണസംഖ്യ 416 ആയി. ഇതില്‍ 82,538 പേര്‍ രോഗമുക്തരായി. നിലവില്‍ 10,136 പേരാണ് ചികിത്സയിലുള്ളത്. 98,000ത്തിലധികം കോവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here