ദുബായിലെ മിക്ക ഹൈപ്പർ മാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും അണുനശീകരണ സമയത്തും പതിവുപോലെ തുറന്നിരിക്കുമെന്ന് സ്ഥിരീകരിച്ചു. പുതുക്കിയ ദേശീയ അണുനശീകരണ പരിപാടിയുടെ സമയം ബുധനാഴ്ച മുതൽ യുഎഇ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്. അടിയന്തിര സാഹചര്യങ്ങളിലൊഴികെ രാത്രി 8 മുതൽ രാവിലെ 6 വരെ താമസക്കാർക്ക് വീടുകളിൽ നിന്ന് ഇറങ്ങാൻ അനുവാദമില്ല. വ്യാവസായിക മേഖലകളിലും തൊഴിലാളികൾക്ക് താമസിക്കാനുള്ള സ്ഥലങ്ങളിലും വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയാണ് സമയം. അതേസമയം സൂപ്പർമാർക്കറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ, പലചരക്ക് കടകൾ, ഫാർമസിസ്റ്റുകൾ എന്നിവ 24/7 തുറന്നിരിക്കാമെന്ന് അബുദാബി മീഡിയ ഓഫീസ് ബുധനാഴ്ച ട്വീറ്റ് ചെയ്തു.

“ഞങ്ങളുടെ എല്ലാ ഹൈപ്പർ മാർക്കറ്റുകളും ദിവസവും രാത്രി 10 മണി വരെ പതിവുപോലെ പ്രവർത്തിക്കും. മാറ്റങ്ങളൊന്നും ഉണ്ടാകില്ല.”- ലുലു ഗ്രൂപ്പിന്റെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ അറിയിച്ചു. മറ്റൊരു പ്രമുഖ സൂപ്പർമാർക്കറ്റ് ഗ്രൂപ്പും ഇത് സ്ഥിരീകരിച്ചു. അൽമയ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ഡയറക്ടർ കമൽ വചാനി വ്യക്തമാകിയത് “ഞങ്ങളുടെ പതിവ് സമയമനുസരിച്ച് ഞങ്ങൾ തുറന്നിരിക്കുന്നു. എന്നാൽ തീർച്ചയായും, ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന കൂടുതൽ മാറ്റങ്ങൾക്കും സർക്കുലറുകൾക്കും ഞങ്ങൾ വിധേയരുമാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here