റമസാൻ പ്രമാണിച്ച് 10 രാജ്യങ്ങളിൽ 200 ടൺ ഈന്തപ്പഴം വിതരണം ചെയ്യുമെന്ന് യുഎഇ. അഭയാർഥി ക്യാംപിൽ കഴിയുന്നവർക്കും ഈന്തപ്പഴം എത്തിക്കും. യുഎഇയുടെ ഔദ്യോഗിക ജീവകാരുണ്യ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് മുഖേനയാണ് വിതരണം. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here