ചൈനയുടെ കോവിഡ് വാക്‌സി​െൻറ മൂന്നാംഘട്ട പരീക്ഷണത്തിനു പിന്നാലെ റഷ്യൻ നിർമിത സ്പുട്‌നിക് കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ യു.എ.ഇയിൽ ഉടൻ ആരംഭിക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്​റ്റ്‌മെൻറ്​ ഫണ്ട്, റഷ്യൻ സോവറൈൻ വെൽത്ത് ഫണ്ട്, യു.എ.ഇയിലെ ഔരുഗൾഫ് ഹെൽത്ത് ഇൻവെസ്​റ്റ്‌മെൻറ്​ എന്നിവയുടെ സഹകരണത്തോടെയാണ് റഷ്യൻ ഫെഡറേഷൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഗമലെയ നാഷനൽ റിസർച് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്‌സിൻ പരീക്ഷിക്കുക.

സ്പുട്നിക് വി എന്ന വാക്‌സിൻ ആദ്യം റഷ്യൻ അധികൃതർ ആഭ്യന്തര ഉപയോഗത്തിനായി അംഗീകാരം നൽകിയത് ആഗസ്​റ്റിലാണ്. നിലവിൽ മോസ്‌കോയിലെ 40,000 സന്നദ്ധപ്രവർത്തകരിൽ ഈ വാക്‌സിൻ പരീക്ഷിച്ചുവരുകയാണ്. യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയത്തി​െൻറ മേൽനോട്ടത്തിൽ അബൂദബി ആരോഗ്യ വകുപ്പ് യു.എ.ഇയിൽ ഈ വാക്‌സി​െൻറ പരീക്ഷണങ്ങൾ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here