കോവിഡ് -19 ന്റെ വ്യാപനം തടയാൻ പുതിയ പിഴകളും നിയമങ്ങളും ഏർപ്പെടുത്തുമെന്ന് യുഎഇയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനാലാണ് ഈ പ്രഖ്യാപനം. രാജ്യത്തിന്റെ മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ് വ്യാപനത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. പുതിയ നിയമലംഘനങ്ങൾ അവതരിപ്പിക്കുന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും, അവ അടിയന്തിരമായി ആവശ്യമാണ് എന്നും പബ്ലിക് പ്രോസിക്യൂഷനിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ആക്ടിംഗ് ചീഫ് പ്രോസിക്യൂട്ടർ സേലം അൽ സാബി പറഞ്ഞു.

യുഎഇ സർക്കാരിന്റെ ‘കമ്മിറ്റ് ടു വിൻ’ കാമ്പയിനിന്റെ തത്സമയ പ്രക്ഷേപണത്തിൽ സംസാരിച്ച അൽ സാബി, അധികാരികളുമായി ഏകോപിപ്പിച്ച് പുതിയ നിയമം ലംഘനങ്ങളും പിഴകളും ഏതൊക്കെയാണെന്ന് അവതരിപ്പിക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു തത്സമയ പ്രക്ഷേപണത്തിൽ യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വക്താവ് ഡോ. ഒമർ അൽ ഹമ്മദി, യുഎഇ സർക്കാർ രൂപീകരിച്ച കോവിഡ് -19 മുൻകരുതൽ നടപടികളുമായി സഹകരിക്കാനും അവരുമായി യോജിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.സാമൂഹ്യ അകലം, അണുവിമുക്തമാക്കൽ, മാസ്ക് ധരിക്കുക തുടങ്ങിയ അടിസ്ഥാന മുൻകരുതലുകൾ ആളുകൾ പാലിക്കണമെന്നും ഡോ. അൽ ഹമ്മദി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here