വിദേശികള്‍ക്കായുള്ള യു.എ.ഇയുടെ പൗരത്വ നിയമം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യുഎഇ അറിയിച്ചത്. വിദേശികളായ നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള വിദഗ്ധര്‍ക്കും പ്രഫഷണലുകള്‍ക്കും പൗരത്വം അനുവദിക്കും.

ഇതുസംബന്ധിച്ച നിയമ ഭേദഗതികള്‍ യു.എ.ഇ അംഗീകരിച്ചു. മന്ത്രി സഭയും അമീരി കോര്‍ട്ടുമാണ് പൗരത്വം കിട്ടാന്‍ യോഗ്യരായവരുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കുക. വിദേശ രാജ്യത്തിന്റെ പൗരത്വം റദ്ദാക്കേണ്ടി വരില്ല എന്നാണ് സൂചന . ഇത് സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. അര്‍ഹാരായവര്‍ക്ക് യു.എ.ഇ നിലവില്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട് . യു.എ.ഇ ഭരണകൂടത്തിന്റെ പുതിയ നിയമ ഭേദഗതിയിലൂടെ ഒട്ടനവധി മലയാളികള്‍ക്ക് യു.എ.ഇ പൗരത്വം കിട്ടാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here