യുഎഇയുടെ ചില മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് ദൂരക്കാഴ്ച മറയ്ക്കുകയും വാഹനഗതാഗതം ദുഷ്കരമാക്കുകയും ചെയ്തു. അബുദാബി, അല്‍ഐന്‍, പടിഞ്ഞാറന്‍ മേഖലകള്‍, വടക്കന്‍ എമിറേറ്റുകളിലെ ചില ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണിത്. പുലര്‍ച്ചെ മൂടല്‍മഞ്ഞുമുണ്ട്.

അതേസമയം ഒമാനിലെ ബുറൈമി, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഫഹൂദ്, മുദൈബി, ഹൈമ വിലായത്തുകളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here