യു.എ.ഇ.യിൽ തണുപ്പുകൂടുന്നതായി കാലാവസ്ഥാവകുപ്പ് റിപ്പോർട്ടുകൾ. അൽ ഐൻ റഖ്നയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ 9.4 ഡിഗ്രി സെൽഷ്യസാണ് ഏറ്റവുംകുറഞ്ഞ അന്തരീക്ഷ ഊഷ്‌മാവ്. ശനിയാഴ്ചയും മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. അന്തരീക്ഷ ഊഷ്മാവിൽ കുറച്ചുകൂടി കുറവുപ്രതീക്ഷിക്കുന്നതായും വകുപ്പ് വ്യക്തമാക്കി.

ഉയർന്ന താപനില 28 ഡിഗ്രിയും ശരാശരി 18 ഡിഗ്രി സെൽഷ്യസുമാണ്. അറേബ്യൻ, ഒമാൻ കടലുകൾ ശാന്തമായിരിക്കും. ഉയർന്ന അന്തരീക്ഷ ഈർപ്പം 85 ശതമാനമാണ്.

തണുപ്പുകൂടിയതോടെ ശീതക്കുപ്പായവിപണിയും സജീവമായി. വിവിധ രാജ്യങ്ങളിൽനിന്നുള്ള തുകൽ ജാക്കറ്റുകൾക്കും തൊപ്പികൾക്കും ആവശ്യക്കാരേറെയാണ് യു.എ.ഇയിൽ. ആഘോഷസീസൺ കൂടിയായതിനാൽ ആളുകൾ രാത്രിവൈകിയും പുറത്തിറങ്ങുന്നത് പതിവാണ്. അതുകൊണ്ടുതന്നെ തണുപ്പിൽനിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾക്ക് വൻ ഡിമാൻഡാണ് വിപണിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here