ഡ്രൈവറില്ലാ ടാക്സിയും റോബോ ബസും നിരത്തിലിറക്കി യാസ്, സാദിയാത്ത് ഐലൻഡുകളിലെ ഗതാഗത സേവനം സ്മാർട്ടാക്കുന്നു. ഫോർമുല വൺ ഗ്രാൻഡ് പ്രീക്കു മുന്നോടിയായാണു നടപടിയെന്നു സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. 8 ഡ്രൈവറില്ലാ ടാക്സികളും 4 റോബോ ബസുകളും ഇരു ദ്വീപുകളിലുമായി സർവീസ് നടത്തും. 15 ചാർജിങ് സ്റ്റേഷനുകളുമുണ്ടാകും. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണു നൂതന ഗതാഗത സംവിധാനങ്ങൾ അബുദാബിയിൽ അവതരിപ്പിക്കുന്നത്.

ഇതു ഗതാഗത മേഖലയുടെ ഡിജിറ്റൽ പരിവർത്തനത്തിലെ പ്രധാന ഘട്ടമാണെന്നു ഐടിസി അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഡ്രൈവറില്ലാ ടാക്സിയിൽ ഏതാനും മേഖലകളിൽ സൗജന്യ യാത്ര ഒരുക്കിയിരുന്നു. രണ്ടാംഘട്ടമായാണു യാസ് മറീന സർക്യൂട്ടിൽ നടക്കുന്ന ഫോർമുല 1 എത്തിഹാദ് എയർവേയ്‌സ് ഗ്രാൻഡ് പ്രീക്കു മുൻപു സേവനം ആരംഭിക്കുന്നത്. ഇതു സന്ദർശകർക്ക് പുതിയ അനുഭവം പകരുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് ഐടിസി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here