ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്നു. യു.കെയില്‍ കണ്ടെത്തിയ വകഭേദം 50 രാജ്യങ്ങളിലേയ്ക്കും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായി സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ബ്രിട്ടനില്‍ കണ്ടെത്തിയ കൊവിഡ് വകഭേദത്തെ സംബന്ധിച്ച്‌ 2020 ഡിസംബര്‍ പതിനാലിനാണ് ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യം വിവരം ലഭിക്കുന്നത്.

ഇതേപ്പറ്റി കൂടുതല്‍ പഠനം നടത്തുന്നതിന് മുന്‍പ് തന്നെ മറ്റിടങ്ങളിലേയ്ക്ക് വ്യാപിച്ചു തുടങ്ങി. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാല്‍ വ്യാപനശേഷി കൂടുതലാണെന്നാണ് സമ്ബര്‍ക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here