സൗദിയില്‍ ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ആദ്യഘട്ടത്തില്‍ പ്രതിദിനം ആറായിരത്തോളം തീര്‍ത്ഥാടകര്‍ക്കാണ് ഉംറക്ക് അനുമതി ലഭിക്കുക. നാല് ഘട്ടങ്ങളിലായാണ് തീര്‍ത്ഥാടനം പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ച്‌ കൊണ്ട് വരികയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉംറ തീര്‍ത്ഥാടനവും മദീന സന്ദര്‍ശനവും ഒക്ടോബര്‍ നാല് മുതലാണ് പുതിയ രീതിയില്‍ പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 6000 ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമേ അനുമതി ലഭിക്കൂ. തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനായി ഹജ്ജ് ഉംറ മന്ത്രാലയം വികസിപ്പിച്ചെടുത്ത ഇഅ്തമര്‍നാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നാളെ മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഉംറ തീര്‍ത്ഥാടനവും മദീനയില്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കുന്നതിനും ഈ മൊബൈല്‍ ആപ്പ് വഴിയാണ് അനുമതി തേടേണ്ടത്. അനുമതി ലഭിക്കുന്നവര്‍, അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തെത്തി, ബന്ധപ്പെട്ടവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ധേശമനുസരിച്ചാണ് കര്‍മ്മങ്ങളിലേക്ക് പ്രവേശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here