സൗദിയിലെത്തുന്ന ഉംറ, സന്ദര്‍ശന വിസക്കാര്‍ക്ക് കൊവിഡ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി. സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യയും കൗണ്‍സില്‍ ഓഫ് കോപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഇന്‍ഷുറന്‍സുമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ അണുബാധയുടെ അപകടസാധ്യതകള്‍ മുന്നില്‍ കണ്ടാണ് ടൂറിസം, ഉംറ, സന്ദര്‍ശനം തുടങ്ങിയുള്ള വിസകളില്‍ എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുത്തിയത്

എല്ലാവരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തിന് പുറത്തുനിന്ന് വരുന്ന വിദേശികള്‍ക്ക് കൊറോണ വൈറസ് ബാധിച്ച കേസുകള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുകയാണ് ഈ കവറേജ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here