ബജറ്റില്‍ ആദായ നികുതികളില്‍ മാറ്റങ്ങളൊന്നും നിര്‍ദ്ദേശിക്കാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഇളവ് ബജറ്റില്‍ പ്രഖ്യാപിച്ചു. പെന്‍ഷന്‍ വരുമാനം മാത്രമുള്ള എഴുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നികുതി ഒഴിവാക്കിയത്. സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇളവെന്നും ധനമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്കുള്ള ഇരട്ട നികുതിയും ഒഴിവാക്കിയതായി ധനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here