യുഎഇയില്‍ ഉച്ചവിശ്രമം ലംഘിക്കുന്നത് കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കുന്നു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ടു മൂന്നു വരെ തൊഴിലാളികള്‍ക്കു പുറംജോലികള്‍ തടഞ്ഞു കൊണ്ടുള്ളതാണു നിയമം. 2005 മുതല്‍ യുഎഇ ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ട്. നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്നുണ്ടോ എന്നറിയാന്‍ 11 പരിശോധന സംഘത്തെ നിയോഗിച്ചു.

അതേസമയം തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുന്ന നിയമലംഘനങ്ങള്‍ കണ്ടാല്‍ 80,060 ടോള്‍ ഫ്രീ നമ്ബരില്‍ അധികൃതരെ അറിയിക്കാനാണു നിര്‍ദേശം. 24 മണിക്കൂറും 4 പ്രധാന ഭാഷകളില്‍ മറുപടി ലഭിക്കുന്ന സംവിധാനമാണിത്. ഉച്ചവിശ്രമ നിയമം നടപ്പാക്കാനുള്ള നടപടികള്‍ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയവുമായി സഹകരിച്ചാണു സ്വീകരിച്ചിട്ടുള്ളതെന്ന് ദുബായ് തൊഴിലാളി കാര്യ സ്ഥിരം സമിതി തലവന്‍ അബ്ദുല്ല ലശ്കരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here