വര്‍ഷങ്ങളായി ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന യുനൈറ്റഡ് പി ആർ അസോസിയേഷൻ യു എ ഇയിലെ എല്ലാ എമിറേറ്റ്സിലും പ്രവർത്തനം വിപുലീകരണത്തിന്റെ ഭാഗമായി അബുദാബി ചാപ്റ്റർ നിലവിൽ വന്നു.

പ്രസിഡന്‍റ് സലിം ഇട്ടമ്മലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ പൂക്കാട് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരച്ചു. യു എ യിലെ പി ആർ ഓ മേഖലയിലും പൊതുസമൂഹത്തിനും നിരവധി കാരുണ്യ ക്ഷേമപ്രവർത്തനം നേതൃത്വം നൽകിയ സംഘടനയാണ് യുനൈറ്റഡ് പി ആർ ഓ അസോസിയേഷൻ. പ്രസിഡന്‍റ് സലിം ഇട്ടമ്മൽ അംഗത്വവിതരണകാമ്പയിന് തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ മറ്റു എമിറേറ്റ്സുകളിലും അംഗത്വവിതരണം നടക്കുന്നതാണ്. ഭാവിപ്രവർത്തനം ശക്തമാക്കാനും അംഗത്വ വിതരണം വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.

നിരവധി പേർ പങ്കെടുത്ത രൂപീകരണയോഗത്തിൽ വെച്ച് മുഹമ്മദ് ഹനീഫ കൺവീനറായും നസിറുദ്ധീൻ ഹസ്സൻ, അനീസ് പെരിഞ്ചേരി എന്നിവർ ജോയിൻ കൺവീനറും മുഹമ്മദ് തൗസീഫ്, യൂനുസ്,കെ പി ഇബ്രാഹിം, ജംഷീർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞെടുത്തു. അബുദാബി ചാപ്റ്റർ കോർ ഓർഡിനേറ്ററായി വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാടിനെ ചുമതലപ്പെടുത്തി.

ഓർഗനൈസിങ് സെക്രട്ടറി മുജീബ് മപ്പാട്ടുകര, ജോയിന്റ് സെക്രട്ടറി ബഷീർ സെയ്ദ്, ജോയിന്റ് ട്രഷറർ അബ്ദുൽ ഗഫൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് ഹുസൈൻ, സമീൽ അമേരി,ഫൈസൽ കാലിക്കറ്റ്‌ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് 0555786313, 0551071803 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ അബുദാബിയിലെ PRO മേഖലയിൽ ഉള്ളവർ പങ്കാളിയാകുവാനും നന്ദി പ്രസംഗത്തിൽ ട്രഷറർ മുഹ്സിൻ കാലിക്കറ്റ്‌ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here