സന്ദർശക വിസയിൽ യു എ യിൽ എത്തിയിട്ടുള്ള മുഴുവൻ ഇന്ത്യക്കാർക്കും വാക്സിനേഷനു വേണ്ട സൗകര്യമൊരുക്കാൻ ആവശ്യമായ നടപടിക്ക്‌ കോൺസിലേറ്റിന്റെ പരിശ്രമം ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യൻ കോൺസിൽ സാമൂഹ്യ വിഭാഗം തലവനും വൈസ് കൗൺസിലുമായ ശ്രീ ഉത്തം ചന്ദുമായി യുനൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.

അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാത്ത മുഴുവൻ ഇന്ത്യക്കാരുടെയും പ്രതിസന്ധിക്കു കോൺസിലേറ്റിന്റെ ഇടപെടലുകൾ നടത്താനും വിദ്യാർത്ഥികൾക്കും കുടുംബംനികൾക്കും യാത്രനുമതി എത്രയും പെട്ടെന്ന് ലഭ്യമാക്കാനും അതോടെപ്പം വ്യോമഗതാഗതത്തിന്റെ താത്കാലിക നിയന്ത്രണം മൂലം വിസാകാലാവധി കഴിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും തിരിച്ചു യു എ യിൽ എത്തുവാൻ സത്വര നടപടിക്കായി കോൺസിലേറ്റിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.

അസോസിയേഷന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ പ്രകീർത്തിച്ച വൈസ് കോൺസൽ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക്‌ കോൺസിലേറ്റിന്റെ എല്ലാ സഹകരണവും ഉറപ്പ് നൽകി
പ്രസിഡന്റ് സലീം ഇട്ടമ്മലിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം ട്രഷറർ മുഹ്സിൻ കാലിക്കറ്റ്‌ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാട് ഓർഗനൈസിങ് സെക്രട്ടറി മുജീബ് റഹ്‌മാൻ മാപ്പാട്ടുകര തുടങ്ങിയവർ കൂടികാഴ്ചയിൽ സന്നിഹിതരായിരുന്നു.

കോവിഡ് ബാധിച്ചു മരണപ്പെട്ട സാധാരണക്കാരായ ആളുകളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായപദ്ധതി ആവിഷ്കരിക്കുക. പ്രവാസികളുടെ മറ്റു പ്രശ്നങ്ങൾക്കും ആശങ്കകൾക്കും കോൺസിലേറ്റിന്റെ പരിപൂർണ്ണ സഹായസഹകരണവും അസോസിയേഷൻ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here