യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നെഹ്യാൻ ദീർഘവീക്ഷണമുള്ള ഭരണാധികാരിയും കരുണയുടെ തോഴനുമായിരുന്നെന്ന് അബ്ദുൽ ഗഫൂർ പൂക്കാട്‌ അദ്ധ്യക്ഷപ്രസംഗത്തിൽ അനുസ്മരിച്ചു

യു എ ഇ യുടെ വികസനക്കുതിപ്പിനും ജനക്ഷേമത്തിനും മികച്ച നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ വേർപാട് യു ഇ യിലെ മുഴുവൻ ജനതക്കും തീരാനഷ്ടമാണെന്ന് ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം പറഞ്ഞു.

കറാമയിലെ യൂണിക് വേൾഡ് സെന്ററിൽ നടന്ന ചടങ്ങിൽ ആക്റ്റിംഗ് പ്രസിഡന്റ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. ട്രെഷറർ മുഹ്സിൻ കാലിക്കറ്റ്‌ ഓർഗനൈസിങ് സെക്രട്ടറി മുജീബ് മാപ്പാട്ടുകര ജോയിന്റ് സെക്രട്ടറിമാരായ ബഷീർ സെയ്ദ്, സൈനുദ്ദീൻ ഇട്ടമ്മൽ, ജോയിന്റ് ട്രഷറർ ഫസൽ റഹ്മാൻ,ഫൈസൽ കാലിക്കറ്റ്‌, സമീൽ ആമേരി, RVM മുസ്തഫ, എബ്രഹാം, അബു താഹിർ, റസാക്ക് യൂണിക്ക് എന്നിവർ അനുസ്മരണം പ്രഭാഷണം നടത്തി. ജോയിന്റ് ട്രഷറർ അബ്ദുൽ ഗഫൂർ മുസല്ല നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here