ദുബായില്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി. പ്രകൃതി സംരക്ഷണ മേഖലകളില്‍ വന്യജീവികളെ വേട്ടയാടുകയോ ഉപദ്രവിക്കുകയോ ചെയ്യുക, ജൈവവസ്തുക്കള്‍ അനുവാദമില്ലാതെ കൊണ്ടുപോവുക, ജീവജാലങ്ങളുടെയോ സസ്യങ്ങളുടെയോ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കുക, മരങ്ങളും ചെടികളും വെട്ടിമാറ്റുക എന്നിവയ്ക്കും 10,000 ദിര്‍ഹമാണ് പിഴ.

പ്രകൃതിദത്ത കരുതല്‍ ശേഖരത്തിലെ മണ്ണും വെള്ളവും വായുവും മലിനമാക്കിയാല്‍ 50,000 ദിര്‍ഹം പിഴ ചുമത്തും. പരിസ്ഥിതി, സംരക്ഷിത അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രദേശങ്ങളില്‍ കയറിയാല്‍ 5,000 ദിര്‍ഹം പിഴ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here