കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്കയുടെ ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള്, ഓക്സിജന്‍ ജനറേഷന് യൂണിറ്റുകള്‍, പിപിഇ-വാക്സിന് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യു.എസില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.
യുഎസിന് 70 വര്‍ഷത്തിലേറെയുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളതെന്നും കോവിഡിനെതിരെ പോരാടുന്ന ഘട്ടത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്നും ഇന്ത്യയിലെ യു.എസ് എംബസി ട്വീറ്റ് ചെയ്തു.