പ്രതിരോധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചർച്ച നടത്തി.

അൽ ഷാത്തി പാലസിലായിരുന്നു കൂടിക്കാഴ്ച. രാജ്യാന്തര, മേഖലാ വിഷയങ്ങളും ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉൾപ്പെടെ തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഓസ്റ്റിൻ പറഞ്ഞു.

വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്, അബുദാബി എയർപോർട്ട് കമ്പനി ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ്, അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് അണ്ടർസെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്റൂയി, കമാൻഡർ മേജർ ജനറൽ സാലിഹ് അൽ അമേരി എന്നിവർ ഉന്നത തല യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here